ഉത്തര്‍പ്രദേശിലെ മഥുരയില്‍ റെയില്‍വെ പ്ലാറ്റ്‌ഫോമിലേക്ക് ട്രെയിന്‍ പാഞ്ഞുകയറി. ഡല്‍ഹിയിലെ ഷക്കൂര്‍ ബസ്തി റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് വരികയായിരുന്ന ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റ് (ഇഎംയു) ട്രെയിനാണ് പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചു കയറിയത്. സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഇന്നലെ രാത്രി 10.49നാണ് സംഭവം. മുഴുവന്‍ യാത്രക്കാരും ഇറങ്ങിയ ശേഷം ട്രെയിന്‍ പെട്ടെന്ന് പ്ലാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തെ കുറിച്ച് അന്വേഷണത്തിന് റെയില്‍വേ ഉത്തരവിട്ടിട്ടുണ്ട്. അപകടം ട്രെയിന്‍ സര്‍വീസുകളെ പ്രതികൂലമായി ബാധിച്ചു.