യുപിയില്‍ ലകനൗവില്‍ റെയില്‍വെ സ്റ്റേഷനില്‍ കിടന്നുറങ്ങിയ ആളുകളുടെ മുകളിലേക്ക് റെയില്‍വേ ശുചീകരണ തൊഴിലാളികള്‍ വെളളം കോരിയൊഴിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ നിരവധി പേര്‍ രംഗത്തുവന്നു.
അതേസമയം ദൃശ്യം വൈറലായതോടെ വിശദീകരണവുമായി ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ സചീന്ദ്ര മോഹന്‍ രംഗത്തെത്തി. ആളുകള്‍ റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമുകളില്‍ കിടന്ന് ഉറങ്ങരുതെന്ന് ഡിആര്‍എം പറഞ്ഞു. പ്ലാറ്റ്‌ഫോം അതിന് വേണ്ടിയുള്ള സ്ഥലമല്ലെന്നും ട്രെയിന്‍ കാത്ത് നില്‍ക്കുന്ന യാത്രക്കാര്‍ക്ക് വേണ്ടി പ്രത്യേക വെയ്റ്റിംഗ് റൂമുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശുചീകരണ തൊഴിലാളികളില്‍ നിന്നും വന്ന വീഴ്ച്ചയില്‍ ആവശ്യമുള്ള ഉപദേശമടക്കമുളള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഡിആര്‍എം പ്രസ്താവനയിലൂടെ അറിയിച്ചു. റെയില്‍വേ സ്റ്റേഷനുകളില്‍ വൃത്തി പ്രധാനമാണെങ്കിലും തൊഴിലാളികളുടെ പ്രവര്‍ത്തി അംഗീകരിക്കാനാവുന്നതലാലെന്നും അദ്ദേഹം പറഞ്ഞു.