എട്ടു വയസ്സുള്ള സഹോദരന്റെ കണ്‍മുന്‍മ്പില്‍ വച്ച് 17 കാരിയായ പെണ്‍കുട്ടിയെ യുവാവ് തീവച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ജില്ലയിലെ കൊടുവലി പോലീസ് സ്റ്റേഷന് കീഴിലുള്ള നാഗാലാ പജാബ് ഗ്രാമത്തിലാണ് സംഭവം. കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്താണ് സംഭവം.
22 കാരനായ അങ്കിത് കുമാറാണ് പ്രതി. കൃത്യം നടത്തിയ ശേഷം ഇയാള്‍ ഓടി രക്ഷപ്പെട്ടു. അയല്‍ക്കാരനായ ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പീഡനശ്രമം നിരസിച്ചതോടെ പ്രതി പെണ്‍കുട്ടിക്ക് മേല്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. പെണ്‍കുട്ടിയോട് പലതവണ ഇയാള്‍ വിവാഹാഭ്യര്‍ത്ഥന നടത്തിയിട്ടുണ്ട്. ചികിത്സയിരിക്കെയാണ് പെണ്‍കുട്ടി മരിച്ചത്.