X

തൃശൂരില്‍ 11 പേര്‍ക്ക് എച്ച്1 എന്‍1 സ്ഥിരീകരിച്ചു

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ മുണ്ടത്തിക്കോട്ടെ മേഴ്‌സി ഹോമില്‍ 11 പേര്‍ക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ലക്ഷണങ്ങള്‍ ഉള്ളവരെ നിരീക്ഷണത്തിലാക്കാന്‍ നിര്‍ദേശിച്ചു.

പനി, ശരീര വേദന, തൊണ്ടവേദന, കഫമില്ലാത്ത വരണ്ട ചുമ, ക്ഷീണം, വയറിളക്കം എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. സാധാരണ പനിപോലെ വന്നു പോകുമെങ്കിലും ചിലരില്‍ അസുഖം ഗുരുതരമാവാനാണ് സാധ്യത. കൃത്യമായി രോഗ നിര്‍ണയം നടത്തി ആവശ്യമായ ചികിത്സ തേടണം. ശ്വാസകോശത്തിലെ അണുബാധ, തലച്ചോറിലെ അണുബാധ, നിലവിലുള്ള അസുഖങ്ങള്‍ ഗുരുതരമാകുക എന്നിവയാണ് രോഗത്തിന്റെ സങ്കീര്‍ണതകള്‍.

webdesk13: