തിരുവനന്തപുരത്ത് ഭാര്യ ഭര്‍ത്താവിനെ തലക്കടിച്ച് കൊന്നു.പലോട് കുറുപുഴ വെമ്പ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഷിജു(37) ആണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ ഭാര്യ സൗമ്യയെ പോലീസ് കസ്സറ്റഡിയിലെടുത്തു.
ഇന്നലെ രാത്രിയോടയാണ് സംഭവം.ഷിജു ഫോണ്‍ ചെയ്തുകൊണ്ടുരിക്കുമ്പോള് പിറകിലൂടെ ചെന്ന് കല്ല് കൊണ്ട് തലക്കടിക്കുകയായിരുന്നു.ഷിജുവിന് മറ്റൊരു സത്രീയുമായി ബന്ധമുണ്ടെന്നും അതിനാല്‍ തന്നെ ഒഴിവാക്കാന്‍ ശ്രമിക്കുന്നു എന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.ഇത് സൗമ്യ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
10 ദിവസം മുന്‍പാണ് ഷിജു ഗള്‍ഫില്‍ നിന്നും വന്നത്.കഴിഞ്ഞ ദിവസം രാത്രി വരെ ഇരുവരും ഒന്നിച്ച് അമ്പലത്തില്‍ പോയതാണ്.തുടര്‍ന്ന് ഇവര്‍ തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു.അതിന് ശേഷമാണ് അടുക്കള പുറത്ത് ഫോണ്‍ ചെയത് നിന്ന ഷിജുവിനെ സൗമ്യ തലക്കടിച്ച് കൊന്നത്.