X

തിരുവനന്തപുരത്ത് ആശുപത്രിയിലെ ശുചിമുറിയുടെ സീലിങ് ഇളകി വീണ് ഒരാള്‍ക്ക് പരിക്ക്

തിരുവനന്തപുരത്ത് സര്‍ക്കാര്‍ ആശുപത്രിയുടെ സീലിങ് ഇളകിവീണ് ഒരാള്‍ക്ക് പരിക്ക്. ആറ്റിങ്ങല്‍ വലിയകുന്ന് താലൂക്ക് ആശുപത്രിയിലാണ് അപകടം. ശുചിമുറിയുടെ സീലിങാണ്  ഇളകിയത്.

രോഗിക്ക് കൂട്ടിരുന്ന ആറ്റിങ്ങല്‍ സ്വദേശി ബിജിക്കാണ് പരിക്കേറ്റത്. ശുചിമുറി ഉപയോഗിക്കെ സീലിങ് ഇളകി വീഴുകയായിരുന്നു. രോഗികള്‍ കിടക്കുന്ന വാര്‍ഡ് ഉള്‍പ്പെടെയുള്ള കെട്ടിടം പഴക്കം ചെന്നതാണ് എന്ന ആക്ഷേപം ഇതോടെ കൂടുതല്‍ ശക്തിപ്പെടുകയാണ്.

webdesk11: