X

തിരുവനന്തപുരത്ത് മദ്യലഹരിയിൽ അമ്മയെ പൂട്ടിയിട്ട് മകൻ വീട് കത്തിച്ചു; തീയണച്ചത് നാട്ടുകാർ

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ സ്വന്തം വീടിന് യുവാവ് തീയിട്ടു. മാണിക്കൽ സ്വദേശി ബിനുവാണ് സ്വന്തം വീടിന് തീയിട്ടത്. നാട്ടുകാർ ഇടപെട്ട് തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. വീട്ടിലുണ്ടായിരുന്ന ബിനുവിന്റെ അമ്മ പുറത്തേക്കോടി രക്ഷപെടുകയായിരുന്നു. ബിനു മാനസിക വൈകല്യമുള്ളയാളാണെന്ന് പൊലീസ് പറഞ്ഞു. ബിനുവിനെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

വെഞ്ഞാറമൂട് മാണിക്കൽ പഞ്ചായത്ത് പ്ലാക്കീഴ് കുന്നുമുകളിൽ ചെമ്പൻ ബിനു എന്നു വിളിക്കുന്ന ബിനു (42) മദ്യ ലഹരിയിൽ സ്വന്തം വീട് കത്തിക്കുകയായിരുന്നു. രണ്ടു ദിവസം മുൻപേ മാതാവിനെ വിളിച്ചുവരുത്തി തലയിൽ ചൂടുവെള്ളം എടുത്തൊഴിച്ചു. പരിസരവാസികൾക്ക് ശല്യമാണ് ബിനുവെന്ന് നാട്ടുകാർ പറയുന്നു. പ്രദേശത്തെ വീടുകളിലെ ബൾബുകളും ജനലുകളും അടിച്ചു തകർക്കും. മദ്യപിച്ചു കഴിഞ്ഞാൽ നാട്ടുകാരെ തെറി പറയുന്നതും പതിവാണ്.

 

webdesk14: