തിരുവനന്തപുരം നെടുമങ്ങാട് ഫ്ലാറ്റില്‍ യുവാവും യുവതിയും മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തു. ആനാട് സ്വദേശികളായ ബിന്ദു (29) അഭിലാഷ് (38) എന്നിവരാണ് മരിച്ചത്.
വിവാഹമോചന ശേഷമാണ് ബിന്ദു അഭിലാഷിനൊപ്പം താമസമാരംഭിച്ചത്. അഭിലാഷ് അവിവാഹിതനാണ്. വിദേശത്തായിരുന്ന അഭിലാഷ് കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്.
എന്നാല്‍ അതേസമയം ആത്മഹത്യയുടെ കാരണം വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചു.