X

തിരുവനന്തപുരത്ത് ഭിന്നശേഷിക്കാരിയായ മകളെ അമ്മ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി

ഭിന്നശേഷിക്കാരിയായ മകളെ അമ്മ കിണറ്റിലിട്ട് കൊന്നു. തിരുവന്തപുരം ചിറയന്‍കീഴിലാണ് സംഭവം. ചിലമ്പില്‍ പടുവത്ത് വീട്ടില്‍ അനുഷ്‌കയാണ് മരിച്ചത്. എട്ടുവയസായിരുന്നു.

സംഭവത്തിനു പിന്നാലെ യുവതി ചിറയിന്‍കീഴ് പോലീസ് സ്‌റ്റേഷനിലെത്തി കൊലപ്പെടുത്തിയ വിവരം വെളിപ്പെടുത്തുകയായിരുന്നു. ഇതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് പരിശോധിച്ചപ്പോഴാണ് പെൺകുട്ടി കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ചൊവ്വാഴ്ച മുതല്‍ ഇരുവരെയും കാണാനില്ലായിരുന്നു. തുടര്‍ന്ന് ഇവരെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. യുവതിയെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.

webdesk14: