X

യുഎഇയില്‍ 44 രാജ്യക്കാര്‍ക്ക് സ്വന്തം രാജ്യത്തെ ലൈസന്‍സില്‍ വാഹനമോടിക്കാം, ഇന്ത്യക്കാര്‍ പട്ടികക്ക് പുറത്ത്

ദുബായ്- 44 രാജ്യത്തെ പൗരന്മാര്‍ക്ക് ഇനി സ്വന്തം രാജ്യത്തെ െ്രെഡവിങ് ലൈസന്‍സ് ഉപയോഗിച്ചു യുഎഇയില്‍ വാഹനം ഓടിക്കാം. വിവിധ രാജ്യക്കാരെ യുഎഇയിലേക്ക് ആകര്‍ശിക്കുന്നതിന്റെ ഭാഗമായാണ് െ്രെഡവിങ് ലൈസന്‍സ് നിയമങ്ങള്‍ ലളിതമാക്കിയതെന്നു യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പുറത്ത് വിട്ട പട്ടികയിലെ 43 രാജ്യക്കാര്‍ക്ക് റസിഡന്റ്‌സ് വീസയുണ്ടെങ്കില്‍ പരിശീലനമോ പരീക്ഷയോ ഇല്ലാതെ തന്നെ യുഎഇ െ്രെഡവിങ് ലൈസന്‍സ് സ്വന്തമാക്കാം. ഇന്ത്യ പട്ടികക്ക് പുറത്താണ്.

വിനോദ സഞ്ചാരികള്‍ക്കും സന്ദര്‍ശകര്‍ക്കും ഇതു സംബന്ധിച്ച നിയമാവബോധം ലഭിക്കാന്‍ മന്ത്രാലയം വെബ്‌സൈറ്റില്‍ പ്രത്യേക സേവനവും ആരംഭിച്ചു.സന്ദര്‍ശക വീസയില്‍ എത്തുന്നവര്‍ക്കോ റസിന്റ്‌സിനോ വണ്ടിയോടിക്കണമെങ്കില്‍ പഠിച്ചു പരീക്ഷ പാസായി യുഎഇ ലൈസന്‍സ് എടുക്കണം.

നിശ്ചിത രാജ്യക്കാര്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ സ്മാര്‍ട്‌സ് സംവിധാനം വഴി അവരുടെ െ്രെഡവിങ് ലൈസന്‍സ് വിശദാംശങ്ങള്‍ നല്‍കി യുഎഇ ലൈസന്‍സ് ആക്കി മാറ്റാനും സൗകര്യമുണ്ട്. യുഎഇ തിരിച്ചറിയല്‍ കാര്‍ഡ്, വിദേശ െ്രെഡവിങ് ലൈസന്‍സിന്റെ പരിഭാഷ, ഒറിജിനല്‍ വിദേശ ലൈസന്‍സ് എന്നിവയാണ് യുഎഇ ലൈസന്‍സാക്കി മാറ്റാന്‍നാവശ്യമായ രേഖകള്‍. 600 ദിര്‍ഹമാണ് സേവന നിരക്ക്.

യുഎഇ ലൈസന്‍സിന്അര്‍ഹമായ രാജ്യങ്ങള്‍

എസ്‌തോണിയ, അല്‍ബേനിയ, പോര്‍ച്ചുഗല്‍, ചൈന, ഹംഗറി, ഗ്രീസ്, യുക്രെയ്ന്‍, ബള്‍ഗേറിയ, സ്ലോവാക്യ, സ്ലോവേനിയ, സെര്‍ബിയ, സൈപ്രസ്, ലാത്വിയ, ലക്‌സംബര്‍ഗ്, ലിത്വാനിയ, മാള്‍ട്ട, ഐസ്‌ലന്‍ഡ്, മോണ്ടിനെഗ്രോ, യുഎസ്, ഫ്രാന്‍സ്, ജപ്പാന്‍, ബെല്‍ജിയം, സ്വിറ്റ്‌സര്‍ലന്‍ഡ്, ജര്‍മനി, ഇറ്റലി, സ്വീഡന്‍, അയര്‍ലന്‍ഡ്, സ്‌പെയിന്‍, നോര്‍വേ, ന്യൂസിലാന്‍ഡ്, റൊമേനിയ, സിംഗപ്പൂര്‍, ഹോങ്കോങ്, നെതര്‍ലാന്‍ഡ്, െഡന്‍മാര്‍ക്ക്, ഓസ്ട്രിയ, ഫിന്‍ലന്‍ഡ്, യുകെ, തുര്‍ക്കി, കാനഡ, പോളണ്ട്, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ.

webdesk13: