കഴിഞ്ഞ 8 വര്‍ഷത്തിനിടെ സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 909 പേര്‍. ആക്രമണത്തില്‍ 7,492 പേര്‍ക്ക് പരിക്കേറ്റു. 68 കോടി രൂപയുടെ കൃഷിനാശം ഉണ്ടായി. കഴിഞ്ഞവര്‍ഷം മാത്രം 85 പേര്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 817 പേര്‍ക്ക് പരിക്കേറ്റു.
അതേസമയം സംസ്ഥാനത്ത് ഇന്നും കാട്ടാന ആക്രമണം ഉണ്ടായി. മാനന്തവാടിയില്‍ ഒരാളുടെ ജീവനെടുത്ത അക്രമകാരിയായ കാട്ടാനയെ മയക്കുവെടി വെക്കും. അതേസമയം മാനന്തവാടിയില്‍ ഒരാളെ കൊന്ന അക്രമകാരിയായ ആനയെ തിരിച്ചറിഞ്ഞു. കര്‍ണാടകയില്‍ നിന്നും റേഡിയോ കോളര്‍ ഘടിപ്പിച്ച ബേലൂര്‍ മഗ്‌ന എന്ന ആനയാണ്. 30.11.2023 ഹാസന്‍ ഡിവിഷനിലെ ബേലൂരില്‍ നിന്നാണ് പിടികൂടിയത് ഈ ആനയെ പിടികൂടിയത്. തുടര്‍ന്ന് റേഡിയോ കോളര്‍ ഘടിപ്പിച്ച് വയനാട് വന്യജീവി സങ്കേതത്തോട് ചേര്‍ന്ന മൂലഹള്ളി വന്യജീവി റേഞ്ചില്‍ തുറന്ന് വിട്ടിരുന്നു.
വേണ്ട വിധം സര്‍ക്കാരും വനം വകുപ്പും സ്ഥിതിഗതികളില്‍ ജാഗ്രത പുലര്‍ത്താത്തതാണ് ഇത്തരം അനിഷ്ട സംഭവങ്ങള്‍ക്ക് പിന്നിലെ പ്രധാന കാരണം. ഇന്ന് മാനന്തവാടിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാളുടെ ജീവന്‍ നഷ്ടമായ സംഭവത്തിന് കാരണക്കാരനായ കാട്ടാന റേഡിയോ കോളര്‍ ധരിച്ച ആനയായിരുന്നു, എന്നിട്ടും ജനവാസ മേഖലയില്‍ ആനയിറങ്ങുന്നത് തടയാനൊ ജനങ്ങള്‍ക്ക് വേണ്ട മുന്‍കരുതലുകള്‍ നല്‍കാനൊ വനം വകുപ്പിന് സാധിച്ചില്ല. സിഗ്‌നല്‍ ലഭിക്കുന്നതില്‍ മൂന്ന് മണിക്കൂര്‍ നേരം ഗാപ്പ് ഉണ്ടായി എന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്‍ തന്നെ സമ്മതിച്ചു. അത് പ്രതിരോധ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിച്ചു. ഇതില്‍ ഇപ്പോള്‍ ആരെയും കുറ്റപ്പെടുത്താനില്ലെന്നുമ്മാണ് മന്ത്രിയുടെ വാക്കുകള്‍.