കലക്ടറുടെ പേരില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാജ അവധി പ്രചരിപ്പിച്ച സംഭവത്തില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് മലപ്പുറം കലക്ടര്‍. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് കലക്ടര്‍ അറിയിച്ചത്.
മലപ്പുറം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി ഔദ്യോഗികമായി പ്രഖ്യാപിച്ചത് തിങ്കള്‍ രാത്രി 8.50 ഓടെയാണ്. എന്നാല്‍ ഇതിനുമുമ്പ് ജില്ല കലക്ടറുടെ പേരില്‍ വ്യാജ ഐ.ഡി ഉപയോഗിച്ച് അവധി പ്രഖ്യാപിച്ചതായി പ്രചരിച്ചിരുന്നു. ഇത്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ വിട്ടുനില്‍ക്കണമെന്നും കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.
ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. മദ്രസകള്‍, അംഗന്‍വാടികള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവയ്ക്കും അവധി ബാധകമാണ്. പരീക്ഷകള്‍ മുന്‍നിശ്ചയ പ്രകാരം നടക്കും.