മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ അറസ്റ്റില്‍. വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസിലാണ് ഇ.ഡി അറസ്റ്റ് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് വേണ്ടി ഹാജരായിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.
യൂണിടാക്കിന് കരാര്‍ ലഭിക്കാന്‍ കോഴ വാങ്ങി എന്നായിരുന്നു ശിവശങ്കരന് എതിരെയുള്ള കേസ്. കേസില്‍ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെയും സരിത്തിന്റെയും സന്ദീപിനെയും മൊഴികള്‍ ശിവശങ്കരന് എതിരായിരുന്നു.
സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സ്വപ്ന സുരേഷിന്റെ ലോക്കറില്‍ ഒരുകോടി രൂപയോളം കണ്ടെത്തിയിരുന്നു. തുടര്‍ന്നുണ്ടായ ചോദ്യം ചെയ്യില്ലില്‍ ഇത് ലൈഫ് മിഷന്‍ പദ്ധതി കരാറുമായി ബന്ധപ്പെട്ട് ശിവശങ്കരന്‍ ലഭിച്ച കമ്മീഷന്‍ ആണെന്ന് സ്വപ്ന വെളിപ്പെടുത്തിയത്. ഇതോടെയാണ് ശിവശങ്കരനെ ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നത്.
ഇന്ന് രാവിലെ വൈദ്യ പരിശോധനയ്ക്ക് ശേഷം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.