അബുദാബി: ഈ വര്‍ഷം ആദ്യപകുതിയില്‍ അബുദാബി കോടതി 37,536 കേസുകളില്‍ വിധി പറഞ്ഞതായി ജുഡീഷ്യറി വിഭാഗം വ്യക്തമാക്കി. എത്രയുംവേഗം കോടതി നടപടികള്‍ പൂര്‍ത്തിയാക്കുകയെന്ന ഉദ്ദേശത്തോടെയാണ് കേസുകളില്‍ അതിവേഗം തീര്‍പ്പുണ്ടാക്കിക്കൊണ്ടിരിക്കുന്നത്. മൊത്തം കേസുകളില്‍ 9,808 കേസുകളില്‍ പ്രാഥമിക വിധിയായിരുന്നു.
6,239 വിധിപ്രസ്ഥാവം അപ്പീല്‍ കോടതികളുടെതായിരുന്നു.
അബുദാബി കോടതികളുടെ ജുഡീഷ്യല്‍ പ്രകടനത്തിന്റെ പ്രധാന ഘടകങ്ങളിലൊന്ന് കേസ് എത്ര വേഗത്തില്‍ പരിഹരിക്കപ്പെടുന്നുവെന്നതാണെന്ന് ്അബുദാബി ജുഡീഷ്യല്‍ വിഭാഗം അണ്ടര്‍സെക്രട്ടറി യൂസഫ് സയീദ് അല്‍അബ്രി വ്യക്തമാക്കി.
നീതിന്യായ വ്യവസ്ഥയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ആഹ്വാനപ്രകാരം വൈസ് പ്രസിഡന്റ്ും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
13,922 വാണിജ്യ കേസുകള്‍, സിവില്‍ കേസുകളില്‍ 4,070 വിധികള്‍, അനന്തരാവകാശ കേസുകളില്‍ 1,888 വിധികള്‍, വാടക കേസുകളില്‍ 3,900 വിധികള്‍, ഭരണപരമായ കേസുകളില്‍ 142 വിധികള്‍ എ്ന്നിവ ഇവയില്‍ ഉള്‍പ്പെടുന്നു.
അബുദാബി മേഖലയില്‍ 22,304 വിധിന്യായങ്ങളും അല്‍ഐന്‍ 7,039, ദഫ്ര 465 വിധികളും പുറപ്പെടുവിച്ചു. അപ്പീല്‍ കോടതി വിധികളില്‍ അബുദാബിയില്‍ 4,944, അല്‍-ഐന്‍ 1214, അല്‍ദഫ്ര 81 എന്നിങ്ങനെയാണ് കേസുകളില്‍ വിധിയുണ്ടായത്.