ആമ്പല്ലൂര്‍: ചിമ്മിനി ഉള്‍ക്കാട്ടില്‍ വിറകുതോടിന് സമീപം കാട്ടാന ചെരിഞ്ഞ നിലയില്‍. പ്രായാധിക്യം മൂലം അവശതയിലായിരുന്ന പിടിയാനയാണ് ചരിഞ്ഞത്. നാല് ദിവസം മുമ്പ് പാലപ്പിള്ളി പ്രദേശത്ത് ആനയെ കണ്ടിരുന്നു. ശനിയാഴ്ച രാവിലെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്.
ചെരിഞ്ഞ കാട്ടാന നേരത്തേ ജനവാസ മേഖലയില്‍ വ്യാപകമായി നാശനഷ്ടമുണ്ടാക്കിയിരുന്നതായി വനം വകുപ്പ് അധികൃതര്‍ പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വനത്തില്‍ തന്നെ ജഡം സംസ്‌കരിച്ചു.