ആലപ്പുഴ: മകനെ കഞ്ചാവുമായി പിടികൂടിയ കേസില്‍ ന്യായീകരണമായി രംഗത്തെത്തിയ യു. പ്രതിഭയെ തള്ളി സിപിഎം. പ്രതിഭയുടെ അഭിപ്രായമല്ല പാര്‍ട്ടിക്കെന്ന് സിപിഎം ആലപ്പുഴ ജില്ല സെക്രട്ടറി ആര്‍ നാസര്‍ പറഞ്ഞു. പ്രതിഭയുടേത് ഒരു അമ്മ എന്ന നിലയിലുള്ള വികാരമാണെന്നും മകനെതിരെ അന്വേഷണം നടന്ന ശേഷമാണ് എക്സൈസ് കേസെടുത്തതെന്നും ആര്‍ നാസര്‍ പറഞ്ഞു.
മകനെതിരായ കഞ്ചാവ് കേസില്‍ കഴിഞ്ഞ ദിവസം വീണ്ടും ന്യായീകരണമായി യു. പ്രതിഭ എംഎല്‍എ രംഗത്തുവന്നിരുന്നു. മകനെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. ഇക്കാലത്ത് ചില കുട്ടികള്‍ പുകവലിക്കാറുണ്ട്. തന്റെ മകന്‍ അത് ചെയ്‌തെങ്കില്‍ അത് താന്‍ തിരുത്തണം. കഞ്ചാവുമായി പിടിയിലായെന്ന് കേസില്ല എന്നും യു. പ്രതിഭ പറഞ്ഞു. മകനെ കഞ്ചാവുമായി പിടികൂടിയെന്ന വാര്‍ത്ത കൊടുത്തതാണ് എന്നും എംഎല്‍എ പറഞ്ഞു.