താമരശ്ശേരിയില്‍ വയോധികനെ വൈദ്യുത പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചു

താമരശ്ശേരി: ജയിലില്‍ നിന്ന് പിറത്തിറങ്ങിയ 70കാരനെ വൈദ്യുത പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചു. താമരശ്ശേരി പുതുപ്പാടി സ്വദേശി കുഞ്ഞുമൊയ്തീനാണ് മര്‍ദനമേറ്റത്. ഇന്നലെയായിരുന്നു സംഭവം. യുവധിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ അറസ്റ്റിലായ കുഞ്ഞുമൊയ്തീന്‍ 75 ദിവസത്തെ ജയില്‍ശിക്ഷ അനുഭവിച്ച് പുറത്തുവന്നപ്പോഴാണ് ആള്‍ക്കൂട്ട മര്‍ദനത്തിനിരയായത്. കേസില്‍ പരാതി നല്‍കിയവരാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. കുഞ്ഞുമൊയ്തീന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ആക്രമണം ഭയന്ന് കട്ടിപ്പാറയിലെ സഹോദരി വീട്ടിലാണ് മൊയ്തീന്‍ താമസിച്ചിരുന്നത്. എന്നാല്‍ അവിടെയെത്തിയാണ് അക്രമിസംഘം മൊയ്തീനെ മര്‍ധിച്ചത്. വീട്ടില്‍ വെച്ച് മര്‍ദിച്ച ശേഷം വാഹനത്തില്‍ കയറ്റി അങ്ങാടിയില്‍ കൊണ്ടുവന്ന് വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട് വീണ്ടും മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ താമരശ്ശേരി പൊലീസ് കേസെടുത്തു.

webdesk18:
whatsapp
line