മലപ്പുറം താനൂർ ഒട്ടുംപുറത്ത് നവജാത ശിശുവിനെ അമ്മ കൊലപ്പെടുത്തിയത് ബക്കറ്റിലെ വെള്ളത്തിൽ മുക്കി. മാനഹാനി ഭയന്നാണ് കൊലപാതകമെന്നും പ്രതി മൊഴി നൽകി. ഒറ്റയ്ക്കാണ് കൃത്യം ചെയ്തതെന്നും മാതാവ് ജുമൈലത്തിന്റെ മൊഴി. പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി.
പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ദിവസങ്ങള്‍ പ്രായമുള്ള കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടിയെന്നായിരുന്നു രഹസ്യവിവരം. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് യുവതി കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് പൊലീസിന് മൊഴി നല്‍കിയത്.
മാനസിക പ്രശ്‌നം മൂലം ചെയ്തതാണെന്നാണ് യുവതിയുടെ മൊഴി. ഭര്‍ത്താവുമായി തര്‍ക്കമുണ്ടായിരുന്നുവെന്നും യുവതി പൊലീസിനോട് പറഞ്ഞു. ഈ മാസം 26ന് രാത്രിയായിരുന്നു സംഭവം. വീട്ടിലെ കിണറിന് അടുത്താണ് കുഞ്ഞിനെ കുഴിച്ചുമൂടിയതെന്നും യുവതി പൊലീസിനോട് പറഞ്ഞിട്ടുണ്ട്.