തമിഴ്‌നാട്ടില്‍ വീണ്ടും പൊതുവിടങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി. മാസ്‌ക് ധരിയ്ക്കാത്തവരില്‍ നിന്നും 500 രൂപ പിഴ ഈടാക്കുമെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി ഡോ. ജെ. രാധാകൃഷ്ണന്‍ പറഞ്ഞു. മദ്രാസ് ഐഐടിയില്‍ കൊവിഡ് വ്യാപനം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
അതേസമയം ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്ക് പുറമെ തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി പഞ്ചാബും. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.ബസ്, ട്രെയിന്‍, വിമാനം, ടാക്സികള്‍, സിനിമാ ഹാളുകള്‍, ഷോപ്പിങ് മാളുകള്‍, ഡിപ്പാര്‍ട്ട്മെന്റല്‍ സ്റ്റോറുകള്‍, ക്ലാസ് മുറികള്‍, ഓഫീസുകള്‍, ഇന്‍ഡോര്‍ ഒത്തുചേരലുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് ഉറപ്പാക്കണമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി അനുരാഗ് വര്‍മ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. വ്യാഴാഴ്ച പഞ്ചാബില്‍ 30 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.