X

സിറിയയില്‍ ആക്രമണത്തില്‍ 21 മരണം

തീവ്രവാദികളുടെ താവളമായ വടക്കുപടിഞ്ഞാറന്‍ സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയില്‍ സര്‍ക്കാര്‍ സേന നടത്തിയ ശക്തമായ ബോംബാക്രമണത്തില്‍ 9 കുട്ടികള്‍ ഉള്‍പ്പെടെ 21 പേര്‍ കൊല്ലപ്പെട്ടു.
റഷ്യയുടെ പിന്തുണയുള്ള സര്‍ക്കാര്‍ സേന കഴിഞ്ഞ 2 ദിവസമായി ഭീകരര്‍ക്കെതിരെ കനത്ത ആക്രമണം തുടരുകയാണ്. ഒലീവു തോട്ടങ്ങളും മറ്റു കൃഷിയിടങ്ങളും കത്തിയെരിയുന്നതിന്റെ ഉപഗ്രഹ ചിത്രം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ 2 മാസത്തിനുള്ളില്‍ 229 പേര്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. ആയിരത്തോളം പേര്‍ക്കു പരുക്കേറ്റു. രണ്ടര ലക്ഷത്തിലേറെ പേര്‍ ഭവനരഹിതരായി. സര്‍ക്കാര്‍ സേനയുടെ തുടര്‍ച്ചയായ ആക്രമണവും ഭീകരരുടെ പ്രത്യാക്രമണവും വടക്കുപടിഞ്ഞാറന്‍ സിറിയയെ തകര്‍ത്തു തരിപ്പണമാക്കിയിട്ടുണ്ട്.

Test User: