X

പത്തനംതിട്ടയില്‍ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: മൂന്നു പ്രതികളും പിടിയില്‍

പത്തനംതിട്ട റാന്നിയില്‍ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്നു പ്രതികളും പിടിയില്‍. റാന്നി ചേത്തയ്ക്കല്‍ സ്വദേശികളായ അരവിന്ദ്, ശ്രീക്കുട്ടന്‍, അജോ എന്നിവരാണ് പിടിയിലായത്. എറണാകുളത്തുനിന്നാണ് മൂന്ന് പേരും പിടിയിലായത്. ബിവറേജസ് കോര്‍പ്പറേഷനു മുന്നില്‍ ഇരു സംഘങ്ങള്‍ തമ്മില്‍ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് എത്തിച്ചത്.

ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം. മന്ദമരുതിയില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചുവെന്ന വിവരമാണ് പോലീസിന് ആദ്യം കിട്ടിയത്. എന്നാല്‍ ദേഹത്തെ പരുക്കുകള്‍ കണ്ടതോടെ സംശയത്തിന് ഇടയാക്കി. അന്വേഷണത്തിലാണ് കൊലപാതക വിവരം തെളിഞ്ഞത്.

കൊല്ലപ്പെട്ട അമ്പാടിയും സഹോദരങ്ങളും റാന്നി ബീവറേജസ് കോര്‍പ്പറേഷന്‍ മുന്നില്‍ വച്ച് ചേത്തക്കല്‍ സ്വദേശികളായ സംഘവുമായി തര്‍ക്കമുണ്ടായി. പ്രതികള്‍ അമ്പാടിയെ കാറിടിച്ചിട്ട ശേഷം ദേഹത്തുകൂടി വാഹനം കയറ്റി ഇറക്കുകയായിരുന്നു.

 

 

webdesk17: