X
    Categories: gulfNews

ഒരു മാസത്തിനിടെ സഊദിയില്‍ തൊഴില്‍ കുടിയേറ്റ നിയമം ലംഘിച്ച 1.71ലക്ഷം പേരെ ശിക്ഷിച്ചു

റിയാദ്: ഒരുമാസത്തിനിടെ സഊദി പൗരന്മാരും വിദേശികളും ഉള്‍പ്പെടുന്ന 171,000 നിയമലംഘകര്‍ക്കെതിരെ ശിക്ഷ വിധിച്ചതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട് (ജവാസത്ത്) വ്യക്തമാക്കി.

ഹിജറ വര്‍ഷം ജമാദ അല്‍അഖിര്‍ മാസത്തിലാണ് ഇത്രയും പേര്‍ക്ക് ശിക്ഷ വിധിച്ചത്.

ഇഖാമ, തൊഴില്‍ നിയമങ്ങള്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ എന്നിവ ലംഘിച്ചതിന് ഇവര്‍ക്ക് പിഴ, ജയില്‍ ശിക്ഷ, നാടുകടത്തുക തുടങ്ങിയ ശിക്ഷകളാണ് നല്‍കിയിട്ടുള്ളത്. നിയമലംഘകര്‍ക്ക് നിരവധി പിഴകള്‍ ചുമത്തിയതായി ജവാസാത്ത് വ്യക്തമാക്കി.

തൊഴില്‍, താമസം, അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് യാതൊരുവിധ സൗകര്യങ്ങളും ചെയ്തുകൊടുക്കുകയോ, അഭയം നല്‍കുകയോ ജോലിയില്‍ ഏര്‍പ്പെടുന്നതിനോ അവസരം നല്‍കുകയോ ചെയ്യരുതെന്ന്
ജവാസാത്ത് എല്ലാ പൗരന്മാരോടും താമസക്കാരായ വ്യക്തികളോടും സ്ഥാപന ഉടമകളോടും ആവശ്യപ്പെട്ടിട്ടുണ്ട്.

മക്ക, റിയാദ്, അല്‍ഷര്‍ഖിയ മേഖലകളിലെ 911 എന്ന നമ്പറിലും സൗദി അറേബ്യയുടെ മറ്റ് ഭാഗങ്ങളില്‍ 999 എന്ന നമ്പരിലും വിളിച്ച് പൊതുജനങ്ങള്‍ ജവാസാത്തുമായി സഹകരിക്കുകയും തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാ നിയമങ്ങളുടെ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും വേണം.

webdesk13: