ആലപ്പുഴ: മാവേലിക്കര വെട്ടിയാറില്‍ ഗര്‍ഭിണിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്നു രാവിലെയാണ് സ്വപ്നയെ വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തഴക്കര വെട്ടിയാര്‍ ചെറുവിലേത്ത് സ്വദേശിനി സ്വപ്ന(40) ആണ് മരിച്ചത്.
മാതൃ സഹോദരിയും മകള്‍ ഗൗരിയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഒരാഴ്ച മുന്‍പ് സ്വപ്ന ആശുപത്രിയില്‍ ചികിത്സയിലായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഭര്‍ത്താവ് സുമേഷ് രാജസ്ഥാന്‍ മിലിട്ടറി ഉദ്യോഗസ്ഥന്‍നാണ്.