ഇംഫാൽ: പുതുവത്സര ദിനത്തിൽ മണിപ്പൂരിൽ വീണ്ടും സംഘർഷം. അക്രമികൾ നടത്തിയ വെടിവെപ്പിൽ നാല് പേർ മരിച്ചു. തൗബാൽ ജില്ലയിലാണ് അക്രമം അരങ്ങേറിയത്. സംഭവത്തിൽ 14 പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകീട്ട് ലിലോങ് ചിൻജാവോ മേഖലയിലെത്തിയ സായുധ സംഘം നാട്ടുകാർക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. ആക്രമണത്തെ തുടർന്നു രോഷാകുലരായ നാട്ടുകാർ വാഹനങ്ങൾക്ക് തീയിട്ടു.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ 5 ജില്ലകളിൽ കർഫ്യൂ ഏർപ്പെടുത്തിയിരിക്കുകയാണ്. പൊലീസ് വേഷത്തിൽ എത്തിയ സംഘമാണ് വെടിയുതിർത്തത്. മേഖലയിൽ കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്. ജനങ്ങൾ സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി എൻ ബീരേൻ സിങ് പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച്ചയും മണിപ്പൂരിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടിരുന്നു. മോറെയിൽ അക്രമികളും സുരക്ഷാസേ തമ്മിലാണ് അന്ന് വെടിവയ്പ്പ് ഉണ്ടായത്. ഏറ്റുമുട്ടലിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരുക്കേറ്റിരുന്നു. ആക്രമികൾ പ്രദേശത്തെ രണ്ടു വീടുകൾക്കാണ് അന്ന് തീയിട്ടത്.