X

മണിപ്പൂരില്‍ കൊന്നോണ്ട് ഇരിക്കുകയാണ്, ബിഷപ്പുമാരെയും തട്ടും, 300 രൂപക്ക് എം.പിയെ തരാമെന്ന് പറഞ്ഞ ബിഷപ്പ് ഇപ്പോള്‍ മിണ്ടുന്നില്ല; എംഎം മണി

തലശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം നേതാവ് എംഎം മണി. റബ്ബര്‍ വില 300 ആക്കിയാല്‍ ബിജെപിക്ക് എംപിയെ കിട്ടുമെന്ന് ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനക്കെതിരെയാണ് മണിയുടെ വിമര്‍ശനം.

റബ്ബര്‍ വില 300 ആക്കിയാല്‍ ബിജെപിക്ക് എംപിയെ നല്‍കാമെന്ന് കത്തോലിക്കാ ബിഷപ്പ് പറഞ്ഞു, പുള്ളിയുടെ പോക്കറ്റില്‍ അല്ലേ എംപി ഇരിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. അവിടെ മണിപ്പൂരില്‍ കൊന്നുകൊണ്ടിരിക്കുകയാണ്, ബിശപ്പ് മാരെയും തട്ടും ഇപ്പോള്‍ അദ്ദേഹം മിണ്ടുന്നില്ല, 300 രൂപയ്ക്ക് എംപിയെ തരാമെന്ന് പറഞ്ഞ ബിശപ്പ് ഇപ്പോള്‍ നാവടക്കി ഇരിക്കുകയാണ് അദ്ദേഹം കുറ്റപ്പെടുത്തി.

കേന്ദ്രസര്‍ക്കാര്‍ റബ്ബര്‍ വില 300 രൂപയാക്കിയാല്‍ ബിജെപിയെ സഹായിക്കുമെന്ന് കുറച്ചുമാസം മുമ്പ് ജോസഫ് പാംപ്ലാനി പറഞ്ഞിരുന്നു.

webdesk11: