Connect with us

kerala

മലപ്പുറത്ത് ഭാര്യയുടെ മയ്യിത്ത് നമസ്കാരം ആരംഭിക്കാനിരിക്കെ ഭർത്താവ് പള്ളിയിൽ കുഴഞ്ഞു വീണു മരിച്ചു

Published

on

മലപ്പുറം: ഭാര്യയും ഭർത്താവും മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു. ചൊവ്വാഴ്ച പുലർച്ചെ മരണപ്പെട്ട മങ്കട കൂട്ടിൽ മുക്കിൽ പള്ളിക്ക് സമീപം നായ്ക്കത്ത് റംല (62)യുടെ ജനാസ നമസ്കാരത്തിന് ഒരുങ്ങവേ ഭർത്താവ് ചാലിൽ മൊയ്ത‌ീൻ (76)നാണ് കുഴഞ്ഞുവീണു മരിച്ചത്. റംലയുടെ ജനാസ രാവിലെ പത്തരയോടെയാണ് കൂട്ടിൽ ജുമാ മസ്ജിദിൽ നമസ്‌കാരത്തിനായി എത്തിയത്.

നമസ്കാരം തുടങ്ങാനിരിക്കവെ മൊയ്തീന് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൊയ്തീൻ കൂട്ടിൽ കിഴക്കെതല മസ്‌ജിദുൽ ഫലാഹിലും പടിഞ്ഞാറ് ഭാഗത്തുള്ള ഇസ്ലാഹ് മസ്ജിദിലും ജീവനക്കാരനായിരുന്നു.

മൊയ്തീന്റെ മയ്യിത്ത് നമസ്ക‌ാരം ചൊവ്വാഴ്ച വൈകിട്ട് 4. 30ന് കൂട്ടിൽ മഹല്ല് ജുമാ മസ്ജിദിൽ നടന്നു. മക്കൾ: നൗഷാദ് (ഗൾഫ്), റൈഹാനത്ത്, സാലിം. മരുമക്കൾ: റുക്സാന, ഹുദ, ഫൈസൽ.

kerala

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

ബസ് ബൈക്കിന് പിന്നിലിടിച്ചാണ് അപകടമുണ്ടായത്.

Published

on

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. ബസ് ബൈക്കിന് പിന്നിലിടിച്ചാണ് അപകടമുണ്ടായത്. കോവളം വാഴാമുട്ടം ബൈപ്പാസ് റോഡിലാണ് അപകടം സംഭവിച്ചത്. കുറവന്‍കോണം സ്വദേശി സുരേഷാണ് ഇപകടത്തില്‍ മരിച്ചത്. അപകടത്തിനുശേഷം കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ ബസില്‍ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടു.

 

 

Continue Reading

kerala

പാലക്കാട് വോട്ടെടുപ്പ്; പോളിങ് 60 ശതമാനം കടന്നു

നാലര വരെ 60.03 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്.

Published

on

പാലക്കാട് പോളിങ് 60 ശതമാനം കടന്നു. ഉച്ചക്കു ശേഷമാണ് പോളിങ് ശതമാനം ഉയര്‍ന്നത്. നാലര വരെ 60.03 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. പാലക്കാട് നഗരസഭ-58.02, പിരായിരി-55.23, മാത്തൂര്‍-52.72, കണ്ണാടി -52.89 എന്നിങ്ങനെയാണ് പോളിങ് ശതമാനം.

നഗരങ്ങളില്‍ താരതമ്യേന കുറവ് പോളിങാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതിനിടെ, പിരായിരി ജി.എല്‍.പി സ്‌കൂളില്‍ രണ്ട് തവണ വോട്ടിങ് മെഷീന്‍ തകരാറിലാവുകയും പരാതിയെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് ഒബ്‌സര്‍വര്‍ ബൂത്തിലെത്തി പരിശോധന നടത്തുകയും ചെയ്തു.

നാല് ഓക്‌സിലറി ബൂത്തുകള്‍ ഉള്‍പ്പെടെ 184 പോളിങ് ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. മണ്ഡലത്തില്‍ 1,94,706 വോട്ടര്‍മാരാണുള്ളത്. രാഹുല്‍ മാങ്കൂട്ടത്തില്‍, പി. സരിന്‍, സി. കൃഷ്ണകുമാര്‍ അടക്കം 10 സ്ഥാനാര്‍ഥികളാണ് പാലക്കാട് ജനവിധി തേടുന്നത്.

 

 

Continue Reading

kerala

കരുനാഗപ്പള്ളിയില്‍ നിന്ന് കാണാതായ 20 വയസ്സുകാരിയെ കണ്ടെത്തി

തൃശൂര്‍ മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ നിന്നാണ് ഐശ്വര്യയെ കണ്ടെത്തിയത്.

Published

on

കരുനാഗപ്പള്ളി ആലപ്പാട് നിന്ന് കാണാതായ 20 വയസ്സുകാരിയെ കണ്ടെത്തി. തൃശൂര്‍ മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ നിന്നാണ് ഐശ്വര്യയെ കണ്ടെത്തിയത്. കരുനാഗപ്പള്ളി എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് ഐശ്വര്യയെ കണ്ടെത്തിയത്.

തിങ്കളാഴ്ച രാവിലെ 9.30 നാണ് ഐശ്വര്യ വീട്ടീല്‍ നിന്ന് പോയത്. മകളെ കാണാനില്ലെന്ന് കാണിച്ച് ഐശ്വര്യയുടെ അമ്മയാണ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഓണ്‍ലൈന്‍ ഗെയിം കളിച്ചതിന് ഐശ്വര്യയെ വഴക്കു പറഞ്ഞതായി അമ്മ പൊലീസിനോട് പറഞ്ഞിരുന്നു.

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ടൂവിലറിന്റെ പുറകില്‍ ഇരുന്ന് ഐശ്വര്യ യാത്ര ചെയ്തതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.
എന്നാല്‍ ഇത് ലിഫ്റ്റ് ചോദിച്ചതാണെന്ന് വ്യക്തമായി. പെണ്‍കുട്ടി കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായി പൊലീസ് കണ്ടെത്തി. ഇതിനിടെ കുട്ടിയെ കണ്ടെത്താന്‍ കരുനാഗപ്പള്ളി എഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചു.

Continue Reading

Trending