X

മലപ്പുറത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

മങ്കട: പുഴക്കാട്ടിരി മണ്ണുംകുളത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. കുറ്റിക്കാട്ടില്‍ മൊയ്തീന്റെ ഭാര്യ സുലൈഖ (54) ആണ് മരിച്ചത്. കൊലപാതകത്തിന് ശേഷം പ്രതി മൊയ്തീന്‍ (62) പൊലീസില്‍ കീഴടങ്ങി.

സ്വത്ത് സംബന്ധിച്ച വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വീടിനകത്ത് വെച്ച് തലക്ക് പിറകില്‍ വെട്ടേറ്റ സുലൈഖ രക്ഷപ്പെടുന്നതിനായി പുറത്തേക്ക് ഓടിയെങ്കിലും പിന്തുടര്‍ന്ന് എത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു.തടയാന്‍ ശ്രമിച്ച മകന്‍ സാദിഖിനും (36) ഗുരുതരമായി പരിക്കേറ്റു. വീടിന് മുന്നില്‍ തന്നെയുള്ള ബില്‍ഡിങില്‍ കച്ചവടം നടത്തുകയാണ് മൊയ്തീന്‍ .ഏറെ നാള്‍ ഭാര്യയും ഭര്‍ത്താവും പിണക്കത്തിലായിരുന്നു. പരിക്കേറ്റ മകനെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലാണ്.

Test User: