കേരളത്തില്‍ 25 പേര്‍ക്ക് കൂടി കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ബാധിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
മലപ്പുറത്ത് നിന്നുള്ള 19 പേര്‍ക്കും ആലപ്പുഴ, തൃശൂര്‍ എന്നിവടങ്ങളില്‍ നിന്നുള്ള 6 പേര്‍ക്കുമാണ് ഇന്ന് ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഇതില്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും എത്തിയത് 23 പേരാണ്. 2 പേര്‍ക്ക് രോഗം ബാധിക്കാന്‍ കാരണം സമ്പര്‍ക്കമാണ്.
അതേസമയം, സംസ്ഥാനത്ത് ഇതുവെര 305 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 64 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 209 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നുമാണ് കേരളത്തിലെത്തിയത്. സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരികരിച്ചത് 32 പേര്‍ക്കുമാണ്.