കൊച്ചി: കേരളത്തില്‍ ശനിയാഴ്ച വരെ വേനല്‍ മഴയില്‍ കുറവ് അനുഭവപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷകരുടെ കൂട്ടായ്മയായ മെറ്റ്ബീറ്റ് വെതര്‍. വ്യാപകമായി മഴ ലഭിക്കില്ല. എന്നാല്‍ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇടത്തരം മഴയോ ശക്തമായ മഴയോ ലഭിക്കാം. വടക്കന്‍ കേരളത്തിന്റെ കിഴക്കന്‍ മലയോരത്താണ് കൂടുതല്‍ മഴ സാധ്യത.
അതേസമയം, തെക്കന്‍ ജില്ലകളില്‍ അടുത്ത ദിവസങ്ങളില്‍ ചൂട് കൂടും. സാധാരണയേക്കാള്‍ രണ്ടു മുതല്‍ മൂന്നു ഡിഗ്രിവരെ പകല്‍ താപനിലയില്‍ വര്‍ധനവുണ്ടാകാം. വരണ്ട കാറ്റിനും സാധ്യതയുണ്ട്. വടക്കന്‍ കേരളത്തില്‍ ചൂട് സാധാരണ നിലയില്‍ തുടരും. കിഴക്കന്‍ കാറ്റ് ദുര്‍ബലമാകുന്നതാണ് മഴ കുറയാന്‍ കാരണം.