X
    Categories: indiaNews

കര്‍ണാടകയില്‍ 80 കഴിഞ്ഞവര്‍ക്ക് വീട്ടില്‍ വോട്ട് ചെയ്യാന്‍ അവസരം

ബെംഗളുരു: കര്‍ണാടകയില്‍ ശാരീരിക അസ്വസ്ഥത ഉള്ളവര്‍ക്കും 80 വയസ്സ് കഴിഞ്ഞവര്‍ക്കും താമസ സ്ഥലത്തു വോട്ടു ചെയ്യാന്‍ അവസരം ഒരുക്കാന്‍ ഒരുങ്ങുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ സംവിധാനം സജ്ജ്മാക്കാന്‍ ക്രമീകരണങ്ങള്‍ നടന്നുവരുന്നതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ അറിയിച്ചു.

പോളിംഗ് ബൂത്തില്‍ എത്താന്‍ സാധിക്കാത്തവര്‍ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താം. ഇത്തരം ആളുകളുടെ വീട്ടിലേക്ക് വോട്ടു ചെയ്യിക്കാന്‍ ഫോം 12 ഡി യുമായി ഉദ്യോഗസ്ഥര്‍ എത്തും. പ്രധാന രാഷ്ട്രീയ പാര്‍ട്ടികളെ മുന്‍കൂട്ടി ഈ കാര്യമറിയിക്കും. വോട്ടെടുപ്പ് വീഡിയോയില്‍ പകര്‍ത്തുകയും വോട്ടെടുപ്പിന്റെ രഹസ്യ സ്വഭാവം സൂക്ഷിക്കുകയും ചെയ്യും.

ഇത്തരം ആളുകള്‍ക്കായി സാക്ഷ്യം എന്നപേരില്‍ മൊബൈല്‍ ആപ്പ് പുറത്തിറക്കും. ആപ്പ് വഴി ഈ സൗകര്യത്തിന്നായി ആവശ്യപ്പെടാം. സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ സുവിധ എന്ന ആപ്പും വികസിപ്പിച്ചിട്ടുണ്ട്. ഈ പോര്‍ട്ടല്‍ വഴി സ്ഥാനാര്‍ത്ഥികള്‍ക്ക് ആവശ്യമായ അനുമതി പത്രങ്ങള്‍ക്ക് ആവശ്യപ്പെടാനുള്ള സൗകര്യവും ഒരുക്കിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

webdesk11: