X
    Categories: indiaNews

കര്‍ണാടകയില്‍ ക്ഷേത്ര പരിസരത്തെ മുസ്ലിം വ്യാപാരികളുടെ കടകള്‍ ഹിന്ദുത്വ പ്രവര്‍ത്തകര്‍ നശിപ്പിച്ചു

കര്‍ണാടകയിലെ ധാര്‍വാഡ് ജില്ലയില്‍ ക്ഷേത്ര പരിസരത്ത് വ്യാപാരം നടത്തിയിരുന്ന മുസ്ലീങ്ങളുടെ ഉന്തു വണ്ടികളും കടകളും ഹിന്ദുത്വ പ്രവര്‍ത്തകര്‍ തകര്‍ത്തു. ക്ഷേത്രത്തിനു മുന്നില്‍ തണ്ണിമത്തന്‍ ഉള്‍പ്പെടെ വില്‍പ്പന നടത്തിയിരുന്ന കടകളാണ് ശ്രീരാമ സേന പ്രവര്‍ത്തകര്‍ തകര്‍ത്തത്.

തകര്‍ത്തതിന് പുറമേ തണ്ണിമത്തന്‍ ഉള്‍പ്പെടെ റോഡില്‍ വലിച്ചെറിഞ്ഞ് നശിപ്പിക്കുകയും ചെയ്തു. ക്ഷേത്ര പരിസരത്ത് മുസ്ലിം വ്യാപാരികളെ ബഹിഷ്‌കരിക്കണമെന്ന സംഘപരിവാര്‍ സംഘടനകളുടെ ആഹ്വാനത്തിന് പിന്നാലെയാണ് ആക്രമണം.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

Test User: