ഉളിക്കല്‍ ടൗണില്‍ കാട്ടാനയിറങ്ങിയതിനെത്തുടര്‍ന്ന് പരിഭ്രാന്തരായി നാട്ടുകാര്‍. ഇന്ന് പുലര്‍ച്ചയോടെയാണ് ആന ടൗണിലിറങ്ങിയത്. ആനയെക്കണ്ട് ഭയന്നോടിയ 3 പേര്‍ക്ക് പരിക്കേറ്റു. ഇതോടെ മാട്രാ – വള്ളിത്തോട് റോഡ് അടച്ചു. വയത്തൂര്‍ വില്ലേജിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. നാട്ടുകാര്‍ക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദേശം നല്‍കി. ടൗണിലെ കടകള്‍ അടച്ചിടാനും നിര്‍ദേശിച്ചു.
വനപ്രദേശത്തുനിന്ന് ഏറെ ദൂരത്തുള്ള ജനവാസ കേന്ദ്രത്തില്‍ കാട്ടാനയിറങ്ങിയത് നാട്ടുകാരില്‍ അമ്പരപ്പ് സൃഷ്ടിച്ചിട്ടുണ്ട്. ആനയെ തുരത്താന്‍ പൊലീസും
വനപാലകരും ശ്രമം തുടങ്ങി. ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് കാട്ടാനയെ നാട്ടുകാര്‍ കണ്ടത്. പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി.
വനപാലകരും ശ്രമം തുടങ്ങി. ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് കാട്ടാനയെ നാട്ടുകാര്‍ കണ്ടത്. പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി.
ആദ്യമായാണ് ഇവിടെ കാട്ടാനയെത്തുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. കര്‍ണാടക വനമേഖലയില്‍നിന്ന് ഇറങ്ങിയെത്തിയതായിരിക്കാം എന്നാണ് നിഗമനം. കാട്ടാന ഇതുവരെ ആക്രമണ സ്വഭാവം കാണിച്ചിട്ടില്ല. നിലവില്‍സിനിമാ തിയേറ്ററിനു സമീപത്തെ കൃഷിയിടത്തിലാണ് നിലയുറപ്പിച്ചിരിക്കുന്നത്.