ഇന്‍ഡോര്‍: മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ അതിവേഗം വിചാരണ പൂര്‍ത്തിയാക്കി പ്രതിക്ക് വധ ശിക്ഷ വിധിച്ചു. ഇന്‍ഡോറിലെ പ്രാദേശിക കോടതിയാണ് 22 ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിച്ച് റെക്കോര്‍ഡിട്ടത്. മധ്യപ്രദേശിലെ ഏറ്റവും വേഗതയേറിയ കുറ്റവിചാരണയാണ് ഈ കേസില്‍ നടന്നത്.
ഏപ്രില്‍ 19ന് രക്ഷിതാക്കളോടൊപ്പം ഉറങ്ങുകയായിരുന്ന കുഞ്ഞിനെ പ്രതി തട്ടിക്കൊണ്ടുപോവുകയായിരുന്നു. ശ്രീനാഥ് പാലസിലെ ഒഴിഞ്ഞ കെട്ടിടത്തില്‍ വെച്ച് കുഞ്ഞിനെ ബലാല്‍സംഗം ചെയ്ത പ്രതി കുഞ്ഞ് കരഞ്ഞപ്പോള്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ശേഷം കുഞ്ഞിനെ കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്കെറിഞ്ഞ പ്രതി വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
ഒന്‍പത് വയസുള്ള കുട്ടിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ സുപ്രീം കോടതി മുമ്പ് വധശിക്ഷ വിധിച്ചിട്ടുണ്ട്. ഇത്തരം കൊലപാതകങ്ങള്‍ സമൂഹത്തിന് നേരെയുള്ള കുറ്റകൃത്യങ്ങളായി കണക്കാക്കിയാണ് വധശിക്ഷ വിധിക്കുന്നതെന്നും വിധിന്യായത്തില്‍ കോടതി പറഞ്ഞു.