X

ജാര്‍ഖണ്ഡില്‍ മരം മുറിച്ചെന്ന് ആരോപണം ഉന്നയിച്ച് യുവാവിനെ പൊലീസിന്റെ മുന്നില്‍ വെച്ച് ചുട്ടുകൊന്നു

ജാഖണ്ഡിലെ ബംബല്‍കെര ഗ്രാമത്തില്‍ അനധികൃതമായി മരങ്ങള്‍ വെട്ടിയെന്ന ആരോപണം ഉന്നയിച്ച് യുവാവിനെ ഗ്രാമവാസികള്‍ ജീവനോടെ തീവെച്ചുകൊന്നു. ‘കുന്ത്കാട്ടി’ നിയമം ലംഘിച്ചുവെന്ന് പറഞ്ഞാണ് പൊലീസിന്റെ മുന്നിലിട്ട് തീവെച്ചുകൊന്നത്.  യുവാവിനെ ഗ്രാമസഭയില്‍ വിളിച്ചു വരുത്തി മരങ്ങള്‍ മുറിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയതാണെന്നും ഒരുപാട് തവണ പറഞ്ഞതാണെന്നുമാണ് ഗ്രാമവാസികള്‍ പറയുന്നത്. ഇയാള്‍ തെറ്റ് ആവര്‍ത്തിച്ചതിനെ തുടര്‍ന്നാണ് ശിക്ഷിച്ചതെന്നും ഗ്രാമവാസികള്‍ പറഞ്ഞു.

വിഷയമറിഞ്ഞ് സ്ഥലത്ത് എത്തിയ പൊലീസ് സംഭവം നോക്കിനില്‍ക്കുക മാത്രമാണ് ചെയ്തത്. കുന്ത്കാട്ടി എന്ന ഗോത്രവിഭാഗമായ മുണ്ടയുടെ നിയമം യുവാവ് ലംഘിച്ചുവെന്നാണ് ഗ്രാമവാസികള്‍ പറഞ്ഞത്.  യുവാവ് പ്രദേശത്തെ മരങ്ങള്‍ മുറിച്ചുവെന്ന അരോപണം ഉന്നയിച്ച് ഗ്രാമവാസികള്‍ വനം വകുപ്പിന് പരാതി കൊടുത്തിരുന്നെങ്കിലും നടപടിയുണ്ടായിരുന്നില്ല. ഇതിന് പിന്നാലെയാണ് യുവാവിനെ ഗ്രാമവാസികള്‍ കത്തിച്ചത്. സംഭവത്തില്‍ കേസ് എടുത്ത പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന് അറിയിച്ചിട്ടുണ്ട്.

Test User: