ഇടുക്കിയിൽ ആറുവയസ്സുകാരൻ ചുറ്റികകൊണ്ട് തലക്കടിയേറ്റ് മരിച്ചു.
ഇടുക്കി ആനച്ചാലിൽ റിയാസ് മൻസലിൽ അൽതാഫ് ആണ് മരിച്ചത്. കുടുംബവഴക്കിനെ തുടർന്ന് കുട്ടിയുടെ മാതാവിന്റെ സഹോദരീ ഭർത്താവായ ഷാജഹാൻ എന്ന ആളാണ് കുട്ടിയെയും കുടുംബത്തെയും ആക്രമിച്ചത്.ഇത് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം.വീട്ടിൽ കയറി നടത്തിയ അക്രമത്തിൽ കുട്ടിയുടെ സഹോദരനും അമ്മയ്ക്കും മുത്തശ്ശിക്കും പരിക്കേറ്റു.കുടുംബപ്രശ്‌നമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രതി നിലവിൽ ഒളിവിലാണ്, ഇയാൾക്കുള്ള തിരച്ചിൽ പുരോഗമിക്കുന്നു.