ഹിമാചല്‍ പ്രദേശില്‍ 30 നേതാക്കളെ പുറത്താക്കി കോണ്‍ഗ്രസ്. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഫലം നാളെ പുറത്തു വരാനിരിക്കെയാണ് പാര്‍ട്ടിയുടെ ഈ നടപടി. തെരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. 30 പേരെയും അടുത്ത ആറു വര്‍ഷത്തേക്ക് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.
നവംബര്‍ 12ന് നടന്ന ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം നാളെ അറിയും. കനത്ത പോരാട്ടമാണ് കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ സംസ്ഥാനത്ത് നടക്കുന്നത്.