ഡല്‍ഹി: ഡല്‍ഹിയില്‍ എം.എല്‍.എമാരുടെ ശമ്പളം വര്‍ധിക്കും. എം.എല്‍.എമാരുടെ ശമ്പളം 54,000 രൂപയില്‍ നിന്ന് 90,000 രൂപയായാണ് വര്‍ധിക്കുക. കേന്ദ്ര അനുമതി ലഭിച്ചതോടെ ശമ്പള വര്‍ധന ഉടന്‍ പ്രാബല്യത്തില്‍ വരും.ഡല്‍ഹി സര്‍ക്കാര്‍ ശമ്പള വര്‍ധന സംബന്ധിച്ച നിര്‍ദേശം ബില്ലായി നിയമസഭയില്‍ അവതരിപ്പിക്കും. ഏറ്റവും ഒടുവില്‍ 2011ലാണ് ഡല്‍ഹിയില്‍ എം.എല്‍.എമാരുടെ ശമ്പളം വര്‍ധിപ്പിച്ചത്. 2015ല്‍ ശമ്പള വര്‍ധനയ്ക്ക് ശുപാര്‍ശ സമര്‍പ്പിച്ചെങ്കിലും കേന്ദ്രം നിരസിക്കുകയായിരുന്നു.