ഡല്‍ഹിയില്‍ യുവതിയെ വീട്ടില്‍ കയറി വെടിവച്ചുകൊന്നു. ജയ്ത്പൂര്‍ സ്വദേശിയായ പൂജാ യാദവി (24)യെയാണ് രണ്ടംഗ സംഘം വീട്ടില്‍ കയറി കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. പൂജയുടെ കാമുകന്റെ സഹോദരനായ റോക്കിയാണ് അറസ്റ്റിലായത്. സഹോദരനുമായുള്ള ബന്ധം ഇയാള്‍ അംഗീകരിച്ചില്ലെന്നും ഇത് കൊലപാതകത്തില്‍ കലാശിച്ചുവെന്നുമാാണ് പൊലീസ് പറയുന്നത്.
വെള്ളിയാഴ്ച രാത്രി 9 മണിയോടെ മുഖം മറച്ച് തോക്കുമായി എത്തിയ രണ്ടു പേര്‍ കൊലപ്പെടുത്തുകയായിരുന്നു. ശബ്ദം കേട്ട് പരിസരവാസികള്‍ ഓടിയെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ടാം പ്രതിക്കായി തിരച്ചില്‍ തുടരുകയാണ്.