ഡല്‍ഹിയിലെ ദാബ്രി മേഖലയില്‍ 20 വയസ്സുകാരനെ ഒരു സംഘം അടിച്ചുകൊന്നു. മര്‍ദിക്കുകയും ബെല്‍റ്റും വടിയും ഉപയോഗിച്ച് അടിക്കുകയും ചെയ്തു . ഏപ്രില്‍ 23നാണ് സംഭവം നടന്നത്. എന്നാല്‍ 3 ദിവസശേഷം യുവാവ് മരിച്ചു.
യുവാവിനെ അടിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഹോളി ആഘോഷത്തിനിടെ ഒരാളുമായി തര്‍ക്കത്തിലേര്‍പ്പെട്ടതിന് പിന്നാലെയാണ് യുവാവിനെ ഒരു സംഘം അക്രമിച്ചത്. സംഭവത്തില്‍ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ നാല് പേര് പ്രായപൂര്‍ത്തിയാകാത്തവരാണ്.