X

കള്ളപ്പണ കേസുകളില്‍ കുറ്റാരോപിതരുടെ മുഴുവന്‍ സ്വത്തുക്കളും കണ്ടു കെട്ടരുത്, ഇഡി നടപടിയില്‍ ഹൈക്കോടതി

എറണാകുളം: കള്ളപ്പണ കേസുകളില്‍ കുറ്റാരോപിതരായവരുടെ എല്ലാ സ്വത്തുക്കളും കണ്ടു കെട്ടരുതെന്ന് ഇഡിയോട് ഹൈക്കോടതി. കരുവന്നൂര്‍ തട്ടിപ്പ് കേസില്‍ കുറ്റാരോപിതരായ തൃശ്ശൂര്‍ സ്വദേശികള്‍ 2014ലാണ് കുറ്റകൃത്യം ചെയ്തത്, എന്നാല്‍ കുറ്റകൃത്യത്തിന് മുന്‍പ് സമ്പാദിച്ച സ്വത്തും ഇഡി കണ്ടുകെട്ടിയെന്ന് ആരോപിച്ച് ഇവര്‍ ഹരജി നല്‍കുകയായിരുന്നു. ഈ ഹരജി പരിഗണിക്കെയാണ് ഇഡിയെ ഹൈക്കോടതി വിമര്‍ശിച്ചത്.

‘കുറ്റകൃത്യത്തിന് മുന്‍പുള്ള സ്വത്തും കണ്ടുകെട്ടണം എന്ന് കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്ന നിയമത്തില്‍ പറയുന്നില്ല. കേസുമായി ബന്ധമില്ലാത്ത സ്വത്ത് ഇഡി കണ്ടുകെട്ടരുതെ’ന്നും ഹൈക്കോടതി പറഞ്ഞു

webdesk18: