X

ബിഹാറില്‍ ബിജെപി- ജെഡിയു സഖ്യം വിള്ളലിലേക്ക്: നിതീഷ് കുമാര്‍ മുഖ്യാതിഥിയായ പരിപാടിയില്‍ ബിജെപി നേതാക്കള്‍ വിട്ടുനിന്നു

ബിഹാറില്‍ ബിജെപി-ജെഡിയു സഖ്യം വിള്ളലിലേക്ക്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ മുഖ്യാതിഥിയായ പരിപാടിയിലേക്ക് ബിജെപി നേതാക്കളാരും എത്തിയില്ലെന്നത് ശ്രദ്ധേയമായി. പ്രതിഷേധ സൂചകമായി ബിജെപി നേതാക്കള്‍ വിട്ടു നില്‍ക്കുകയായിരുന്നു. ഇത് ബിജെപി -ജെഡിയു സഖ്യത്തിലുണ്ടായ വിള്ളലായാണ് കണക്കാക്കുന്നത്.

പരിപാടിയിലേക്ക് ബിജെപി നേതാക്കളെയും ക്ഷണിച്ചിരുന്നതായി സംഘാടകര്‍ വ്യക്തമാക്കി. ബിജെപി നേതാക്കള്‍ക്ക് എന്തു സംഭവിച്ചെന്നും എന്തുകൊണ്ടാണ് രാവണവധത്തിന് ആരും എത്താതിരുന്നതെന്നും ജെഡിയു നേതാവ് അജയ് അലോക് ട്വിറ്ററിലൂടെ ചോദിച്ചു. ഇത് ഇരു പാര്‍ട്ടിയിലെ പോര് വ്യക്തമാക്കുന്നതാണ്.

കഴിഞ്ഞ ദിവസം പ്രളയവുമായി ബന്ധപ്പെട്ട് ബിജെപി- ജെഡിയു നേതാക്കള്‍ ഇടഞ്ഞിരുന്നു. ദുരന്ത നിവാരണവുമായി ബന്ധപ്പെട്ടുള്ള സംസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടായെന്ന് ബിജെപി നേതാവ് ഗിരിരാജ് സിംഗ് ആരോപണം ഉന്നയിച്ചിരുന്നു.

Test User: