ആസാമില്‍ ബിജെപിയുടെ വനിതാ നേതാവിനെ കൊലപ്പെടുത്തി മൃതദേഹം ദേശീയപാതയില്‍ തള്ളി. ബിജെപി ഗോല്‍പ്പാറ ജില്ലാ സെക്രട്ടറിയായ ജനാലി നാധാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയാണ് ദേശീയപാത 17ല്‍ കൃഷ്ണായ സല്‍പ്പര്‍ മേഖലയില്‍ മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് ഇവരെ കാണാനില്ലെന്ന് പറഞ്ഞ് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മൃതദേഹം ദേശീയപാതയില്‍ കണ്ടെത്തുകയായിരുന്നു. ശരീരത്തില്‍ ആഴത്തില്‍ മുറിവേറ്റ പാടുകള്‍ കണ്ടെത്തിയെന്നും കൊല ചെയ്ത ശേഷം ഉപേക്ഷിച്ചതാണ് എന്നുമാണ് പൊലീസിന്റെ നിഗമനം. വിശദമായ അന്വേഷണം ആരംഭിച്ചു.