X

പഞ്ചായത്തിലെ പൊതുയിടങ്ങളിലെല്ലാം ചന്ദ്രിക അറിവിൻ വെളിച്ചം നടപ്പിലാക്കി മൂർക്കനാട്‌ പഞ്ചായത്ത്‌ ഗ്ലോബൽ കെഎംസിസി

2024 ജൂലൈ 1, തിങ്കളാഴ്ചമുതൽ മൂർക്കനാട്‌ പഞ്ചായത്ത്‌ ഗ്ലോബൽ കെഎംസിസിയുടെ 43 ചന്ദ്രികകൾ പഞ്ചായത്തിലുടനീളം നേരിന്റെ രാഷ്ട്രീയം പറഞ്ഞ്‌ തുടങ്ങും. പഞ്ചായത്തിനകത്തെ പതിമൂന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിൾ അറിവിൻ തിളക്കം പദ്ധതിയിലൂടെ വിദ്യാർത്ഥികൾ പുതുതായി ചന്ദ്രിക വായിച്ച്‌ തുടങ്ങും.

നാഷണൽ ഹൈസ്കൂൾ, നാഷണൽ ഹയർ സെക്കണ്ടറി സ്കൂൾ കൊളത്തൂർ, ഇർഷാദിയ്യ ഇംഗ്ലീഷ്‌ സ്കൂൾ, എഎൽഎൽപിഎസ്‌ കൊളത്തൂർ, വാദി സുന്ന ക്യാമ്പസ്‌, അമ്പലപ്പടി, മങ്കട ഗവ: കോളേജ് കൊളത്തൂർ‌, പിപിടിഎം എഎൽപി സ്കൂൾ പുന്നക്കാട്‌, എഇഎം യുപി സ്കൂൾ മൂർക്കനാട്‌, എഎൽപി സ്കൂൾ മൂർക്കനാട്‌, സിറാജുൽഹുദാ ഇസ്ലാമിക്‌ അക്കാദമി മൂർക്കനാട്‌, ഫാത്തിമാ വുമൺസ്‌ കോളേജ്‌ കരുപറമ്പ്‌, ടിആർകെഎയുപി സ്കൂൾ വെങ്ങാട്‌, വെങ്ങാട്‌ ടൗൺ മസ്ജിദ്‌ ക്യാമ്പസ്‌ എന്നിവടങ്ങളിലാണ്‌ പദ്ധതി നടപ്പിലാക്കുന്നത്‌. തഖ്‌വ ഇംഗ്ലീഷ്‌ സ്കൂളിൽ നിലവിൽ അറിവിൻ വെളിച്ചം പദ്ധതിവഴി ചന്ദ്രികയുണ്ട്‌. ഇതോടെ പഞ്ചായത്തിനകത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ചന്ദ്രികയായി.

കൂടാതെ പഞ്ചായത്തിനകത്തെ മുഴുവൻ കവലകളിലും ചന്ദ്രിക നേര്‌ പറഞ്ഞ്‌ തുടങ്ങും. കവലകളിലെ സൊറപറയുന്നിടങ്ങളായ ഹോട്ടലുകൾ, ബാർബർഷോപ്പുകൾ, ക്ലബ്ബുകൾ, പലചരക്കുകടകൾ എന്നീയിടങ്ങളിലാണ്‌ പുതുതായി ചന്ദ്രിക എത്തുക. എങ്ങും ചന്ദ്രിക എന്ന ആശയത്തിൽ ചന്ദ്രിക നേര്‌ പറയട്ടെ എന്ന തലക്കെട്ടിലാണ്‌ മൂർക്കനാട്‌ ഗ്ലോബൽ കെഎംസിസി ഈ പദ്ധതി നടപ്പിലാക്കിയത്‌.

webdesk14: