പെട്രോളിനും ഡീസലിനും പുറമേ ഇരുട്ടടിയായി വില വര്‍ധിപ്പിച്ച് സിലിണ്ടറും. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഗാര്‍ഹിക സിലിണ്ടറിന് ഡെലിവറി ചാര്‍ജുകള്‍ ഇല്ലാതെ 956 രൂപ നല്‍കേണ്ടിവരും. 2021 ഒക്ടോബര്‍ ആറിന് ശേഷം ആദ്യമായിട്ടാണ് ഗാര്‍ഹിക പാചക വാതകത്തിന് വില വര്‍ധിക്കുന്നത്.
അതേസമയം ഒരിടവേളക്കു ശേഷം രാജ്യത്ത് വീണ്ടും ഇന്ധനവില കൂട്ടി. പെട്രോള്‍ ലിറ്ററിന് 88 പൈസയും ഡീസലിന് 85 പൈസയുമാണ് വര്‍ധിപ്പിച്ചത്.കൊച്ചിയിലെ പുതുക്കിയ നിരക്ക്: പെട്രോള്‍ 105.18, ഡീസല്‍ 92.40. 2021 നവംബര്‍ നാലിന് ശേഷം ആദ്യമായാണ് വില കൂട്ടുന്നത്. 138 ദിവസത്തിന് ശേഷമാണ് ഇന്ധന വില കൂട്ടുന്നത്.