X

ആനകള്‍ക്ക് പുറമേ കാടിറിങ്ങി കരടിയും നരിയും; വളര്‍ത്തുനായ്ക്കളെ വന്യമൃഗങ്ങള്‍ കൊല്ലുന്നു

നിലമ്പൂര്‍: നിലമ്പൂര്‍ എടക്കര മൂത്തേടം പഞ്ചായത്തിലെ നെല്ലിക്കുത്ത്, പുളക്കാറ, കല്‍ക്കുളം പ്രദേശങ്ങളില്‍ കാട്ടാനകള്‍ കൂടാതെ കരടിയും നരിയും അടക്കമുള്ള വന്യമ്യഗങ്ങള്‍ ഭീതിസൃഷ്ടിക്കുന്നു. കാട്ടാനകള്‍ നിത്യവും ജനവാസ കേന്ദ്രങ്ങളിലെത്തുന്നുണ്ട്. ഇതിനിടയിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ വീടുകളിലെ വളര്‍ത്തുനായ്ക്കള്‍ അപ്രത്യക്ഷമാകാന്‍ തുടങ്ങിയത്.

പുലി പിടിച്ചുകൊണ്ടുപോകുന്നതായിരിക്കുമെന്നാണ് സംശയിച്ചത്. എന്നാല്‍, പച്ചലിപ്പാടത്തെ ഒരു വീട്ടില്‍ നിന്നു നായയെ പിടിക്കാനുള്ള ശ്രമത്തിനിടയില്‍ ബഹളം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ കണ്ടത് നരിയെയാണ്.

കരടിയെ കണ്ടത് പടുക്ക വനംസ്‌റ്റേഷന് സമീപം;

കഴിഞ്ഞ ദിവസം രാത്രിയില്‍ പടുക്ക വനം സ്‌റ്റേഷന് സമീപം റോഡില്‍ വച്ച് ഓട്ടോ ഡ്രൈവറാണ് കരടിയെ കണ്ടത്. ഏറെ ദൂരം റോഡിലൂടെ തന്നെ നടന്നുനീങ്ങുകയായിരുന്നു. കരടി കാട്ടിലേക്ക് കയറിയെന്ന് ഉറപ്പാക്കിയാണ് ഓട്ടോ ഓടിച്ചു പോയത്. നേരത്തേയും ഇവിടെ കരടിയിറങ്ങിയിട്ടുണ്ട്. 2 വര്‍ഷം മുന്‍പ് പച്ചലിപ്പാടം ഭാഗത്തിറങ്ങിയ കരടിയെ നാട്ടുകാര്‍ വലയില്‍ വീഴ്ത്തുകയായിരുന്നു.

ഈ കരടിയെ പിന്നീട് ഉള്‍വനത്തില്‍ വിട്ടയക്കുകയാണുണ്ടായത്. വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത് തടയാന്‍ നടപടി വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. പടുക്ക സ്‌റ്റേഷന്‍ മുതല്‍ പൂളക്കപ്പാറ വരെയുള്ള ജനവാസകേന്ദ്രങ്ങളിലും റോഡിലും പടര്‍ന്ന് നിര്‍ക്കുന്ന കാട് വെട്ടിമാറ്റമാണെന്നും അവര്‍.

 

 

webdesk14: