X
    Categories: CultureMoreViews

52 രാജ്യങ്ങളിലേക്ക് 41 യാത്രകള്‍; നാല് വര്‍ഷത്തിനിടെ മോദി വിദേശയാത്രക്ക് ചിലവാക്കിയത് 355 കോടി

ബെംഗളൂരു: അധികാരത്തിലിരുന്ന 48 മാസത്തിനിടെ പ്രധാനമന്ത്രി മോദി 50 രാജ്യങ്ങളിലേക്കായി നടത്തിയത് 41 വിദേശയാത്രകള്‍. യാത്രകള്‍ക്കായി പൊതുഖജനാവില്‍ നിന്ന് ചിലവായത് 355 കോടി രൂപ. ഇതില്‍ 165 ദിവസവും അദ്ദേഹം വിദേശത്തായിരുന്നുവെന്നും വിവരാവകാശരേഖകള്‍ പറയുന്നു.

2015 എപ്രില്‍ ഒമ്പത് മുതല്‍ 15 വരെ നടത്തിയ ത്രിരാഷ്ട്ര സന്ദര്‍ശനത്തിനാണ് ഏറ്റവും കൂടുതല്‍ പണം ചിലവായത്. ഫ്രാന്‍സ്, ജര്‍മനി, കാനഡ എന്നീ രാജ്യങ്ങളാണ് സന്ദര്‍ശിച്ചത്. 31,25,78,000 രൂപയാണ് ഈ യാത്രക്ക് ചിലവായത്. അധികാരമേറ്റയുടനെ നടത്തിയ ഭൂട്ടാന്‍ യാത്രക്കാണ് ഏറ്റവും കുറച്ച് പണം ചിലവായത്. 2,45,27,465 രൂപയാണ് ഈ യാത്രക്ക് ചിലവായത്.

ബെംഗളൂരു സ്വദേശിയായ ബിമ്മപ്പ ഗദാദ് ആണ് വിവരാവകാശപ്രകാരം വിവരങ്ങള്‍ ശേഖരിച്ചത്. ‘ഒരു ആകാംക്ഷയുടെ പുറത്താണ് ഞാന്‍ ഇത്തരം വിവരങ്ങള്‍ ശേഖരിക്കാറുള്ളത്. മുമ്പ് ഞാന്‍ കര്‍ണാടക മുഖ്യമന്ത്രിയുടെ വിദേശയാത്രയുടെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. പ്രധാനമന്ത്രിയുടെ വിദേശയാത്രകള്‍ വ്യാപകമായി വിമര്‍ശിക്കപ്പെട്ട സാഹചര്യത്തിലാണ് അത് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ തീരുമാനിച്ചത്. കിട്ടിയ വിവരങ്ങള്‍ ഞെട്ടിക്കുന്നതാണെന്നും’ ബിമ്മപ്പ പ്രതികരിച്ചു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: