1991ല്‍ സിപിഎം പാലക്കാട് നഗരസഭ ഭരിച്ചത് ബിജെപി പിന്തുണയോടെയാണെന്ന് കൗണ്‍സിലറായിരുന്ന ബിജെപി നേതാവ് എന്‍. ശിവരാജന്. ബിജെപി പിന്തുണയോടെയാണ് ഗോപാലകൃഷ്ണന് ചെയര്‍മാനായതെന്ന് ശിവരാജന് പറഞ്ഞു.
രഹസ്യമായി ബിജെപി പിന്തുണ ചോദിക്കുന്ന പതിവ് 91 മുതല്‍ ഉണ്ടായിരുന്നുവെന്ന് ബിജെപി സ്ഥാനാര്‍ഥി സി. കൃഷ്ണകുമാര്‍ പറഞ്ഞിരുന്നു. ബിജെപിയെ വിമര്‍ശിച്ചപ്പോള്‍ അവരുടെ മുഖം തുറന്നുകാട്ടാനാണ് കത്ത് പുറത്തുവിട്ടതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ബിജെപി നേതാവ് സന്ദീപ് വാര്യരാണ് പിന്തുണ തേടിയുള്ള കത്ത് പുറത്തുവിട്ടത്. നഗരസഭാ ചെയര്മാന് സ്ഥാനത്തേക്ക് താന്‍ മത്സരിക്കുന്നുണ്ടെന്നും പിന്തുണക്കണമെന്നും ആവശ്യപ്പെട്ട് എം.എസ് ഗോപാലകൃഷ്ണന് ബിജെപി ജില്ലാ പ്രസിഡന്റ് ടി. ചന്ദ്രശേഖരന് നല്കിയ കത്താണ് സന്ദീപ് വാര്യര്‍ പുറത്തുവിട്ടത്.