അഞ്ചു വര്‍ഷമായി മനസിലൊളിപ്പിച്ച പ്രണയം ആരാധകരുമായി പങ്കുവെച്ച് ക്രിക്കറ്റ് താരം സഞ്ജു വി സാംസണ്‍. 2013 ആഗസ്റ്റ് 22ന് രാത്രി 11.11ന് അയച്ച ഒരു ‘ഹായ്’ മെസേജിലൂടെ ആരംഭിച്ച വിശ്വപ്രണയം ജനങ്ങളെ അറിയിക്കാനായി എടുത്ത അഞ്ചു വര്‍ഷ കാത്തിരിപ്പിനെ ആരാധകരെ അറിയാച്ചാണ് സഞ്ജു തന്റെ പ്രണയിനിയെ പരിചയപ്പെടുത്തുന്നത്. കാമുകി ചാരുവിനൊപ്പമുള്ള ചിത്രങ്ങള്‍ തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തായിരുന്നു സഞ്ജു മനസു തുറന്നത്.
ചിത്രത്തോടൊപ്പം എഴുതിയ കുറിപ്പിലാണ് ഇരുപത്തിമൂന്നുകാരനായ താരം പ്രണയം തുറന്നു പറയുന്നത്.
കേരള ടീമംഗമായ സഞ്ജു ഐ.പി.എല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്ത താരമാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ സീസണിലേക്കുള്ള താര ലേലത്തില്‍ മലയാളി തരം സഞ്ചു സാംസണ് പൊന്നും വിലയായിരുന്നു. മുന്‍ വര്‍ഷം ഡെല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ താരമായിരുന്ന സഞ്ജു വി സാംസണെ എട്ടുകോടി രൂപയ്ക്കാണ് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. സഞ്ജുവിനെ കഴിഞ്ഞവര്‍ഷം 4.20 കോടി രൂപയ്ക്കാണ് ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ് സ്വന്തമാക്കിയിരുന്നത്. എന്നാല്‍ ഇത്തവണ ഇരട്ടി തുകയ്ക്കാണ് വിറ്റുപോയത്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് കളിച്ചു തുടങ്ങിയ സഞ്ജു പിന്നീട് രാജസ്ഥാന്‍ റോയല്‍സിനും ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനും വേണ്ടി കളിച്ചു. 2013 ഐ.പി.എല്ലില്‍ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരവും നേടി. 2015 ജൂലൈയില്‍ ഹരാരെയില്‍ സിംബാബ്വെയ്ക്കെതിരെ ടി ട്വന്റിയിലൂടെ സഞ്ജു ഇന്ത്യന്‍ ജഴ്സിയില്‍ അരങ്ങേറി.