ഇസ്‌ലാമാബാദ്: ഇമ്രാന്‍ഖാനെതിരെ സംയുക്ത പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഇന്ന് പാക് ദേശീയ അസംബ്ലി ചര്‍ച്ചക്കെടുക്കും. ചര്‍ച്ച കൂടാതെ വോട്ടെടുപ്പ് വേണമെന്ന പ്രതിപക്ഷ ആവശ്യവും ഇത് ഭരണപക്ഷം എതിര്‍ത്തതും കാരണം വ്യാഴാഴ്ച പ്രമേയം പരിഗണനക്ക് വന്നെങ്കിലും ചര്‍ച്ചക്കെടുക്കാതെ സഭ പിരിയുകയായിരുന്നു. ഇതിനു ശേഷം ഇന്നാണ് സഭ ചേരുന്നത്. ഇമ്രാന്‍ ഖാന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. രാജിയിലേക്ക് കാര്യങ്ങള്‍ നീങ്ങിയാല്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട് പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ഇമ്രാന്‍ഖാന്‍ മുതിര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇതിനിടെ സൈന്യവും പ്രസിഡണ്ടും തമ്മിലുള്ള അകല്‍ച്ചയും രൂക്ഷമായതായാണ് റിപ്പോര്‍ട്ട്. പരമ്പരാഗത സഖ്യ കക്ഷിയായ അമേരിക്കയെ പിണക്കിയ ഇമ്രാന്റെ നിലപാടിനോട് സൈന്യത്തിന് കടുത്ത എതിര്‍പ്പാണുള്ളത്. പ്രശ്‌ന പരിഹാരത്തിന് പ്രതിപക്ഷ കക്ഷികളുമായി ഇമ്രാന്‍ഖാന്‍ പിന്‍വാതില്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലം കണ്ടിട്ടില്ല. ഇതിനിടെ അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പ് നീട്ടിക്കൊണ്ടുപോകാന്‍ ഇമ്രാന്‍ഖാന്‍ ശ്രമിച്ചേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.