അൽ ഖാദിർ ട്രസ്റ്റ് കേസിൽ അക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) തലവൻ ഇമ്രാൻ ഖാന് വെള്ളിയാഴ്ച ഇസ്‌ലാമാബാദ് ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് ജാമ്യം അനുവദിച്ചു. അറസ്റ്റ് നിയമവിരുദ്ധമെന്ന് പാക് സുപ്രീം കോടതി പറഞ്ഞതിന് അടുത്തദിവസമാണ് ജാമ്യം ലഭിച്ചിരിക്കുന്നത്.
പാകിസ്ഥാൻ ചീഫ് ജസ്റ്റിസ് ഉമർ അതാ ബാൻഡിയൽ അധ്യക്ഷനായ ജസ്റ്റിസ് അഥർ മിനല്ല, ജസ്റ്റിസ് മുഹമ്മദ് അലി മസർ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് കേസ് പരിഗണിക്കുകയും അറസ്റ്റ് നിയമവിരുദ്ധമാണെന്ന് വിശേഷിപ്പിക്കുകയും ഉടൻ മോചിപ്പിക്കാൻ ഉത്തരവിടുകയും ചെയ്തു. ചൊവ്വാഴ്ച ഇസ്ലാമാബാദ് ഹൈക്കോടതിക്ക് പുറത്ത് നിന്നാണ് ഇമ്രാൻ ഖാനെ അറസ്റ് ചെയ്തത്. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ അറസ്റ്റിന് പിന്നാലെ പാകിസ്ഥാനിൽ കലാപം രൂക്ഷമായിരുന്നു.
പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ജാമ്യം ലഭിച്ചു
Tags: imrankhanarrest